ചാ​ഹ​റി​ന് പ​ക​രം സു​ന്ദ​ർ എ​ത്തും

04:07 PM Oct 08, 2022 | Deepika.com
മും​ബൈ: പ​രി​ക്കേ​റ്റ പേ​സ​ർ ദീ​പ​ക് ചാ​ഹ​റി​ന് പ​ക​ര​മാ​യി ഓൾ റൗണ്ടർ വാ​ഷിം​ഗ്ട​ൻ സു​ന്ദ​റി​നെ ദ‍​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കുള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​രയി​ലെ ശേ​ഷി​ക്കു​ന്ന ര​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​യി സു​ന്ദ​ർ ഉ​ട​ൻ ടീ​മി​നൊ​പ്പം ചേ​രും.

പ്രോ​ട്ടി‌​യ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​ടെ‌‌​യാ​ണ് ചാ​ഹ​റി​ന്‍റെ ന​ടു​വി​ന് പ​രി​ക്കേ​റ്റ​ത്. ല​ക്നോ​യി​ൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന താ​ര​ത്തെ വി​ദഗ്ധ ചികിത്സയ്ക്കായി ബം​ഗ​ളൂ​രു ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള റി​സ​ർ​വ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ചാ​ഹ​ർ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് പ​ക​ര​ക്കാ​ര​നാ‌​യി അ​ന്തി​മ ഇ​ല​വ​നി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ് പ​രി​ക്ക് പി​ടി​കൂ​ടി‌​യ​ത്. താ​ര​ത്തി​ന് എ​ത്ര നാ​ള​ത്തേ​ക്ക് വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.