ജയ്പുർ: രാജസ്ഥാന് നിക്ഷേപക സംഗമത്തില്‍ ഗൗതം അദാനിയെ പ്രശംസിച്ചതിന് പരിഹസിച്ച ബിജെപിക്ക് മറുപടിയുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഗൗതം അദാനിയെന്നോ മുകേഷ് അംബാനിയെന്നോ ജയ് ഷായെന്നോ ഭേദമില്ലാതെ, സംസ്ഥാനത്ത് നിക്ഷേപമിറക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
അദാനിയോ അംബാനിയോ അമിത് ഷായുടെ മകന് ജയ് ഷായോ ആവട്ടെ, ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങ്ങള്‍ക്ക് തൊഴിലും നിക്ഷേപവുമാണ് വേണ്ടതെന്ന് ഗെഹ്ലോട്ട് നിലപാട് വ്യക്തമാക്കി.
അദാനിയെ താന്‍ പ്രശംസിച്ചതിനെ ബിജെപി പരിഹസിച്ചത് നിര്‍ഭാഗ്യകരമാണ്. ബിജെപിക്കാണ് അതു ദോഷം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് വേണ്ടത് തൊഴിലും നിക്ഷേപവും: ബിജെപിക്ക് മറുപടിയുമായി അശോക് ഗെഹ്ലോട്ട്
03:11 PM Oct 08, 2022 | Deepika.com