അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ടഗ് ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി. എട്ടു പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സൂറത്തിലെ ഹസീറ അദാനി പോര്‍ട്ടിലാണ് ദുരന്തമുണ്ടായത്. പത്തു പേരാണ് അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. ആഴം കൂടിയ പ്രദേശത്താണ് ബോട്ട് മുങ്ങിയതെന്നാണ് സൂചന.
ഗുജറാത്ത് തീരത്ത് ടഗ് ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി
03:18 PM Oct 08, 2022 | Deepika.com