വാ​യി​ൽ ക​മ്പി കു​ത്തി​യി​റ​ക്കി കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ

02:04 PM Oct 08, 2022 | Deepika.com
ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ യു​വാ​വി​നെ വാ​യി​ല്‍ ക​മ്പി കു​ത്തി​യി​റ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. പെ​രി​യ​കു​ടി സ​ദേ​ശി സു​രേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. സു​രേ​ഷി​ന്‍റെ ബ​ന്ധു​വാ​ണ് കൊ​ല്ല​പ്പെ​ട്ട തീ​ര്‍​ഥ​ക്കു​ടി സ്വ​ദേ​ശി ര​മേ​ഷ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ര​മേ​ശും സു​രേ​ഷും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും അ​ത് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

സു​രേ​ഷ്, കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​മ്പി വ​ടി കൊ​ണ്ട് ര​മേ​ശി​ന്‍റെ ത​ല​യ്ക്ക​ടി​യ്ക്കു​ക​യും അ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണ ര​മേ​ശി​ന്‍റെ വാ​യി​ല്‍ ക​മ്പി കു​ത്തി ക​യ​റ്റി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.