വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് എ​സ്.​ഹ​രീ​ഷി​ന്‍റെ നോ​വ​ല്‍ "മീശ'യ്ക്ക്

03:12 PM Oct 08, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു. എ​സ്.​ഹ​രീ​ഷി​ന്‍റെ "മീശ' എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്‌​കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും ശി​ല്‍​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

സാ​റാ ജോ​സ​ഫ് അ​ധ്യ​ക്ഷ​യാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​രം നി​ര്‍​ണ​യി​ച്ച​ത്. 1950നു ​മു​മ്പു​ള്ള കേ​ര​ള​ത്തി​ലെ ജാ​തീ​യ വ്യ​വ​സ്ഥ​ക​ളെ ദ​ളി​ത് പ​ശ്ചാ​ത്ത​ല​ത്തി​​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന നോ​വ​ല്‍ ഏ​റെ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു.

മാതൃഭൂമി ആഴ്ച പതിപ്പിൽ അച്ചടിച്ചുവന്നിരുന്ന നോവൽ വിവാദങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. പിന്നീട് ഡിസി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, ജെസിബി പുരസ്കാരവും "മീശ'യ്ക്ക് ലഭിച്ചിരുന്നു.