വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ അ​പ​ക​ടം; ആം​ബു​ല​ന്‍​സ് ഓ​ടി​ച്ചി​രു​ന്ന​ത് പു​രു​ഷ ന​ഴ്‌​സ്; കേ​സെ​ടു​ത്തു

12:32 PM Oct 08, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ആം​ബു​ല​ന്‍​സ് ഓ​ടി​ച്ചി​രു​ന്ന​ത് പു​രു​ഷ ന​ഴ്‌​സാ​യ അ​മ​ല്‍. ഉ​റ​ക്ക​ക്ഷീ​ണം​മൂ​ലം ഡ്രൈ​വ​ര്‍ വി​നീ​ത് ഇ​യാ​ള്‍​ക്ക് വ​ണ്ടി ​കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള മ​ര​ണ​ത്തി​ന് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു(35) പി​ന്നീ​ട് മ​രി​ച്ചു. ഇ​യാ​ളു​ടെ മ​ക​ള്‍ അ​ലം​കൃ​ത(​നാ​ല്) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

സ്വ​കാ​ര്യ സ്‌​കാ​നിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി റോ​ഡി​ല്‍ നി​ര്‍​ത്തി​യ ബൈ​ക്കി​ലാ​ണ് ആം​ബു​ല​ന്‍​സ് ഇ​ടി​ച്ച​ത്. ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കെ​ത്തി​യ ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.