ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗം: വി​ൻ​ഡീ​സ് താ​ര​ത്തി​ന് വി​ല​ക്ക്

03:12 PM Oct 08, 2022 | Deepika.com
കിം​ഗ്സ്റ്റ​ൻ: ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ജോ​ൺ കാം​ബെ​ല്ലി​ന് നാ​ല് വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ജ​മൈ​ക്ക് ആ​ന്‍റി ഡോ​പിം​ഗ് ക​മ്മീ​ഷ​ൻ(​ജാ​ഡ്കോ) ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​യ്ക്കാ​യി സാ​ന്പി​ൾ സ​മ​ർ​പ്പി​ക്കാ​തെ വി​ട്ടു​നി​ന്നെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ജാ​ഡ്കോ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ​മി​തി​യു​ടെ 18 പേ​ജു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ താ​രം ജാ​ഡ്കോ നി​യ​മ​ത്തി​ലെ 2.3 അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള കു​റ്റം ചെ​യ്തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി 20 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ആ​റ് ഏ​ക​ദി​ന​ങ്ങ​ളി​ലും രാ​ജ്യാ​ന്ത​ര കു​പ്പാ​യ​മ​ണി​ഞ്ഞ താ​രം ഏ​പ്രി​ലി​ൽ കിം​ഗ്സ്റ്റ​ൻ ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​യ്ക്കാ​യി താ​രം സാ​ന്പി​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ജ​മൈ​ക്ക​ൻ ക്രി​ക്ക​റ്റ് അ​ധി​കാ​രി​ക​ൾ നേ​ര​ത്തെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.

മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മെ​യ് 10 മു​ത​ലാ​ണ് കാം​ബെ​ല്ലി​ന് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.