ഇടുക്കി: കുട്ടിക്കാനത്ത് മാധ്യമപ്രവർക്കർക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം. പത്തനംതിട്ട ബാർ അസോസിയേഷനിലെ അഭിഭാഷകരാണ് മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം നടത്തിയത്.
അഭിഭാഷകർ ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറെ തള്ളുകയും ദൃശ്യങ്ങൾ പകർത്തുന്നത് തടയാനും ശ്രമിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. അഭിഭാഷകരെത്തിയ ടൂറിസ്റ്റ് ബസിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഘമായെത്തിയ അഭിഭാഷകർ മാധ്യമപ്രവർത്തകരെ തടയുകയായിരുന്നു. സംഭവം വലിയ വാക്കുതർക്കത്തിനിടയാക്കി.
കുട്ടിക്കാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അതിക്രമം
11:56 AM Oct 08, 2022 | Deepika.com