ക​രി​പ്പൂ​രി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി

08:54 AM Oct 08, 2022 | Deepika.com
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൂ​ടി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി. മെ​ര്‍​ക്കു​റി പൊ​തി​ഞ്ഞ് വെ​ള്ളി നി​റ​മാ​ക്കി​യ സ്വ​ര്‍​ണം വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം തി​രൂ​ര്‍ കൂ​ട്ടാ​യി സ്വ​ദേ​ശി അ​നീ​ഷ് ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ട്രോ​ളി ബാ​ഗി​ന​ക​ത്ത് ര​ണ്ടു റോ​ഡു​ക​ളി​ലാ​യി 1002 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഒ​ളി​പ്പി​ച്ച​ത്.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് അ​നീ​ഷ് പു​റ​ത്തേ​ക്ക് പോ​കും വ​ഴി ഗേ​റ്റി​ന് സ​മീ​പം വെ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ക​യ്യി​ല്‍ സ്വ​ര്‍​ണ​മി​ല്ലെ​ന്ന് അ​നീ​ഷ് പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​തി​ന് 52 ല​ക്ഷം രൂ​പ വി​ല വ​രും.