കു​ടി​യേ​റ്റ പ്ര​തി​സ​ന്ധി മറികടക്കാൻ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ര്‍​ക്ക്

07:03 AM Oct 08, 2022 | Deepika.com
ന്യൂ​യോ​ര്‍​ക്ക്: കു​ടി​യേ​റ്റ​ക്കാ​രു​ടെ ബാ​ഹു​ല്യം മ​റി​ക​ട​ക്കാ​ന്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ര്‍​ക്ക്. കു​ടി​യേ​റ്റ​ക്കാ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​ത്തി​ലെ ഷെ​ല്‍​റ്റ​ര്‍ ഹോ​മു​കൾ നി​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ന്യൂ​യോ​ര്‍​ക്ക് സി​റ്റി മേ​യ​ര്‍ എ​റി​ക് ആ​ഡം​സ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

ന്യൂ​യോ​ര്‍​ക്കി​ന് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ളാ​ണ് ടെ​ക്സാ​സി​ല്‍ നി​ന്നും മ​റ്റു​മാ​യി ന​ഗ​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ എ​ത്തി​ച്ചേ​രു​ന്ന​തെ​ന്നും ഇ​ത് മ​റി​ക​ട​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നോ​ട് സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ന്യൂ​യോ​ര്‍​ക്ക് മേ​യ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ​ഡം​സി​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്ന വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.