ചണ്ഡീഗഡ്: പഞ്ചാബില്‍ മതഗ്രന്ഥത്തെ അവഹേളിച്ചെന്ന കുറ്റത്തിന് പോലീസ് ഒന്‍പത് വയസുകാരനെ അറസ്റ്റ് ചെയ്തു.
ബിഷൻപൂർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഗുരുദ്വാരയിൽ നിന്നും ഗുരു ഗ്രന്ഥ സാഹിബിന്റെ ചില കീറിയ പേജുകൾ ഒരാൾ കണ്ടെത്തിയിരുന്നു.
അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് അമർജിത് സിംഗിനെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു കുട്ടി പേജുകൾ കീറുന്നത് കണ്ടെത്തിയത്.
കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡിഎസ്പി പറഞ്ഞു
മതഗ്രന്ഥത്തെ അവഹേളിച്ചെന്ന് ആരോപണം; ഒൻപത് വയസുകാരൻ അറസ്റ്റിൽ
06:46 AM Oct 08, 2022 | Deepika.com