വി​ദേ​ശ ഫ​ണ്ടിം​ഗ്; ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ലാ​കാ​ന്‍ സാ​ധ്യ​ത

07:04 AM Oct 08, 2022 | Deepika.com
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ വി​ദേ​ശ ഫ​ണ്ടിം​ഗ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാർട്ടിയായ പി​ടി​ഐയിലെ നേതാക്കളായ താ​രി​ഖ് ഷാ​ഫി, ഹ​മീ​ദ് സ​മാ​ന്‍, സെ​യ്ഫ് നി​യാ​സി എ​ന്നി​വ​രെ കഴിഞ്ഞ ദിവസം വി​ദേ​ശ ഫ​ണ്ടിം​ഗ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാ​ലെ​യാ​ണ് പി​ടി​ഐ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ഇ​മ്രാ​ന്‍ അ​റ​സ്റ്റി​ലാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ട് പാ​ക് മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. ഇ​മ്രാ​​നെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി റാ​ണ സ​നാ​വു​ല്ല ഉ​ത്ത​ര​വി​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.