റീ ടാറിംഗ് തുടങ്ങി
12:55 AM Feb 19, 2017 | Deepika.com
തിരുവമ്പാടി: ആനക്കാംപൊയിൽ കരിമ്പ് റോഡ് റീ ടാറിംഗ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ടാറിംഗ് .ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പൗളിൻ മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജിബിൻ, ബാബുകളത്തൂർ, സണ്ണി പടപ്പനാനി തുടങ്ങിയവർ പ്രസംഗിച്ചു.