ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി ആ​രം​ഭി​ച്ചു

12:55 AM Feb 19, 2017 | Deepika.com
മേ​പ്പ​യ്യൂ​ർ: വി​ഷു​വി​ന് വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി​പി​എം മേ​പ്പ​യ്യൂ​ർ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സി​ന് സ​മീ​പ​ത്തെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ തോ​ട്ട​ത്തി​ൽ അ​ഞ്ഞൂ​റ് ഗ്രോ​ബാ​ഗു​ക​ളി​ലാ​ണ് കൃഷി. ന​ടീ​ൽ ഉ​ത്സ​വം സി​പി​എം ജി​ല്ലാ​ക​മ്മ​റ്റി അം​ഗ​വും മു​ൻ എം​എ​ൽ​യുമാ​യ കെ. ​കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യിരുന്നു. വ​ട​ക്ക​യി​ൽ മോ​ഹ​ന​ൻ, എ.​സി. അ​നൂ​പ്, എ​ൻ.​എം. ദാ​മോ​ദ​ര​ൻ, എ​ൻ.​എം. കു​ഞ്ഞി​ക​ണ്ണ​ൻ, വി. ​സു​നി​ൽ, കെ.​കെ. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.