യാത്രയയപ്പു നൽകി
12:55 AM Feb 19, 2017 | Deepika.com
താമരശേരി: സ്ഥലം മാറിപ്പോകുന്ന രാരോത്ത് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി. ശ്രീനിവാസന് സ്കൂൾ വികസന സമിതിയും പൂർവ്വവിദ്യാർഥികളും നാട്ടുകാരും ചേർന്ന് യാത്രായയപ്പു നൽകി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥികളുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. കാരാട്ട് റസാഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി, മൈൂന ഹംസ, എ.പി ഹുസൈൻ, രത്നവല്ലി, എഇഒ ടി.പി അബ്ദുൾ മജീദ്, എ.പി മൂസ, വത്സൻമേടോത്ത്, പി. സി അസീസ് , സി. മോയിൻകുട്ടിഹാജി എന്നിവർ പ്രസംഗിച്ചു. പി. ശ്രീനിവാസൻ മറുപടി പറഞ്ഞു. പൂർവ്വ വിദ്യാർഥികൾ സ്കൂളിന് നൽകിയ ഏഴ് കംപ്യൂട്ടറുകൾ മന്ത്രി ഏറ്റു വാങ്ങി.