തൈകളുടെ വിതരണോദ്ഘാടനം
12:54 AM Feb 19, 2017 | Deepika.com
തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിളകൃഷിക്കായി കുറ്റികുരുമുളക്, പാഷൻ ഫ്രൂട്ട് തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് പി.ടി അഗസ്റ്റിൻ നടത്തി. തിരുവമ്പാടി അഗ്രോ സർവ്വീസ് സെന്ററിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗുണമേന്മയുള്ള കുറ്റിക്കുരുമുളക് തൈ ഒന്നിന് 25 രൂപയും, പാഷൻ ഫ്രൂട്ട് തൈ ഒന്നിന് നാല് രൂപയും ഗുണഭോക്തൃവിഹിതമായി അടയ്ക്കണം. ഗ്രാമസഭ മുഖാന്തിരം തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് തൈകൾ നല്കുന്നത്. അർഹരായ കർഷകർ ആനുകൂല്യം കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഗീത വിനോദ്, കെ.ആർ ഗോപാലൻ, സുഹറ, റംല ചോലയിൽ ഹാജിറ കമ്മിയിൽ, ബിന്ദു ജയിംസ്, സ്മിത ബാബു, ഗീത പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.