സ്ഫോ​ട​നം പ​രി​ഭ്രാ​ന്തി പ​ര​ത്തി

12:53 AM Feb 19, 2017 | Deepika.com
നാ​ദാ​പു​രം: രാ​ത്രി​യി​ലെ ഉ​ഗ്ര സ്ഫോ​ട​നം പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ക്ക​വെ​ള്ളി സ​ല​ഫി പ​ബ്ലി​ക് സ്കൂ​ളി​ന​ടു​ത്ത് ഇന്നലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ശ​ബ്ദം കേ​ട്ട ഭാ​ഗ​ത്തെത്തിയെങ്കിലും കി​ണ​റി​ലെ പാ​റ പൊ​ട്ടി​ച്ച​താ​ണെ​ന്നാണ് ചി​ല​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പാ​റ പൊ​ട്ടി​ച്ച​വ​രെ​ഇവിടെ ക​ണ്ടി​ല്ല. പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​ക്കു​ന്ന കി​ണ​റാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്യൂത​ൻ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് മു​ന്പും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ഫോ​ട​നം ന​ട​ന്നി​രു​ന്നു. ഇ​ത് കണക്കിലെ​ടു​ത്താ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തിയ​ത്.