ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ്

12:53 AM Feb 19, 2017 | Deepika.com
വ​ട​ക​ര: കോ​ള​ജ് ഓ​ഫ് എ​ൻജി​നി​യ​റിം​ഗിന്‍റെ ആഭിമുഖ്യത്തിൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് കോ​ഴി​ക്കോ​ട് ഹോ​ട്ട​ൽ ഹൈ​സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​ങ്ക​ൾ, ചൊവ്വ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ം. കോ​ള​ജി​ലെ അ​പ്ലൈ​ഡ് സ​യ​ൻ​സ്, എം​സി​എ വകുപ്പുകൾ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​സ്ക്രീ​റ്റ് മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ടി​ംഗ് എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഡോ. ​സി.​എ​സ്. ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ഐ​ടി. ബ​നാ​റ​സി​ലെ പ്ര​ഫ. ത​ൻ​മോ​യ് സോം ​മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഡോ.​ആ​ർ.​രാ​ജേ​ഷ്, ഐ​ഐ​ടി. ചെ​ന്നൈ​യി​ലെ ഡോ.​എ​ൻ.​നാ​രാ​യ​ണ​ൻ, കാലിക്കട്ട് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഡോ.​പി.​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഒ.​എ.​ജോ​സ​ഫ്, കോ​ണ്‍​ഫ​റ​ൻ​സ് കോ-​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​കെ.​വി.​ബ​ബി​ത, ഡോ.​എ​സ്.​സു​ജി​ത്, എ.​ഫാ​ത്തി​മ, ആ​ർ.​വി​ജ​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.