കോഴിക്കോട്: മാക്സലന്റ് മൾട്ടിമീഡിയയുടെ ആഭിമുഖ്യത്തിൽ മലബാർ ഇൻഡീജീനസ് കൾച്ചറൽ ആർട്സ് അസോസിയേഷനും മലബാർ സൗഹൃദ വേദിയും സംയുക്തമായി നടത്തുന്ന പ്രഥമ പി. കരുണാകരൻ മേസ്ട്രി അവാർഡ് ദാനവും സംഗീത സാഹിത്യ രംഗത്തെ പ്രമുഖരെ ആദരിക്കലും നാളെ വൈകുന്നേരം അഞ്ചിന് ടൗൺ ഹാളിൽ നടക്കും. ഉദ്ഘാടനവും അവാർ ദാനവും എ.പ്രദീപ് കുമാർ എംഎൽഎ നിർവഹിക്കും.
പ്രഥമ പി.കെ.കെ മേസ്ട്രി അവാർഡിന് കെ.ടി. ഗോപാൻ മാസ്റ്ററുടെ ആത്മാവിന്റെ നിറം എന്ന കവിതാസമാഹാരമാണ് അർഹമായത്. ശാസ്ത്രീയ സംഗീതജ്ഞനും പിന്നണി ഗായകനുമായ വിജയൻ കോവൂർ, തബല വാദകൻ ശിവദാസൻ പൂക്കാട്, പഴയകാല നടൻ ദിലീപ് മുസ്തഫ, നോവലിസ്റ്റും ഗാനരചനിതാവുമായ കാനേഷ് പൂനൂർ, എന്നിവരെയാണ് ആദരിക്കുക. അനിൽകുമാർ നയിക്കുന്ന ശ്രുതി സാഗർ ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും. മലബാർ സൗഹൃദവേദി ചെയർമാൻ പി.കെ. ബാബുരാജ്, മലബാർ ഇൻഡീജീനസ് ആർട് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ, മാക്സലന്റ് മീഡിയ എംഡി ഇഖ്ബാൽ റീമസ്, ജമാൽ ഫന്നാൻ, ഷാജിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അവാർഡ്ദാനവും ആദരിക്കലും
12:48 AM Feb 19, 2017 | Deepika.com