സംയുക്തയോഗം ചേർന്നു
12:48 AM Feb 19, 2017 | Deepika.com
തിരുവമ്പാടി: പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി, ജനകീയാസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവയുടെ സംയുക്ത യോഗം നടത്തി. ഒമ്പതാം പദ്ധതി മുതൽ പഞ്ചായത്തിലെ വിവിധ മേഖലകളിലുണ്ടായ നേട്ടങ്ങളൂം കോട്ടങ്ങളും വിലയിരുത്തി. വരും വർഷങ്ങളിൽ പതിമൂന്ന് വിഷയങ്ങളിലായി നടപ്പിലാക്കേണ്ട വികസന നിർദ്ദേശങ്ങളും നയസമീപനങ്ങളും സംബന്ധിച്ച മാർഗരേഖ ചർച്ച ചെയ്തു. അയൽ സഭകളും ഗ്രാമസഭകളും മാർച്ച് 10ന് മുമ്പായി ഇവ ചർച്ച ചെയ്യും. വിശദമായ ചർച്ച മാർച്ച് 15ന് ചേരുന്ന ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ നടക്കും. 31ന് മുമ്പായി സമഗ്ര വികസന രേഖ തയ്യാറാക്കും. 2017-18 വർഷത്തെ വാർഷിക പദ്ധതിക്കും ഇതോടൊപ്പം രൂപം നല്കും. വൈസ് പ്രസിഡന്റ് ഗീത വിനോദ് അധ്യക്ഷ വഹിച്ചു. പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ കാസിം, അന്നമ്മ മാത്യു, ബ്ലോക്ക് ചഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ ജോർജ്, ആൻസി സെബാസ്റ്റ്യൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.