കോഴിക്കോട്: നിർത്തിവച്ച വൈഡ് ബോഡീ സർവീസുകൾ ഉടൻ പുന:രാരംഭിക്കുക, ഹജ്ജ് എംബാർക്കേഷൻ പുന:സ്ഥാപിക്കുക, സൗകര്യ കുത്തകകൾക്ക് വേണ്ടി കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ 21, 22, 23 എന്നീ തീയതികളിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി പ്രക്ഷോഭയാത്ര സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അസ്ലം ചെറുവാടി അറിയിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പ്രക്ഷോഭ യാത്ര നയിക്കും.
21 ന് രാവിലെ 10ന് മാനാഞ്ചിറ കിഡ്സ് ആൻഡ് കോർണറിൽ ഡോ.എം.ജി. എസ് നാരായണൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ 70 ശതമാനത്തിലധികം പേരും മലബാറിൽ നിന്നാണ്. എംബാർക്കേഷൻ പോയിന്റായി കരിപ്പൂരിൽ സൗകര്യമുണ്ടായിട്ടും ഇപ്രാവശ്യവും തഴഞ്ഞിരിക്കുകായാണ് ഇതിന് പിന്നിൽ ഒരു വലിയ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും വെൽഫയർപാർട്ടി ആരോപിച്ചു. ഭാരവാഹികളായ എ.പി. വേലായുധൻ, പി.സി. ഭാസ്കരൻ, മുസ്തഫ പാലാഴി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രക്ഷോഭ യാത്ര സംഘടിപ്പിക്കും
12:48 AM Feb 19, 2017 | Deepika.com