ജാ​തി​പ്പേ​രു വി​ളി​ച്ച നേ​താ​വി​നു ത​ട​വും പി​ഴ​യും

12:39 AM Feb 19, 2017 | Deepika.com
മ​ഞ്ചേ​രി: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മെം​ബ​റാ​യ ഷീ​ബാ ഗോ​പാ​ല​നെ ജാ​തി​പ്പേ​രു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​നു ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് കോ​ട​തി ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​ക്ക​ര കോ​ലോ​ത്തും​പ​ടി പ​ച്ചീ​രി സു​ബൈ​റി (49)നെ​യാ​ണ് മ​ഞ്ചേ​രി എ​സ്‌സി,എ​സ്ടി സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. നാ​ല് വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 294 ബി ​വ​കു​പ്പ് പ്ര​കാ​രം മൂ​ന്നു മാ​സം ക​ഠി​ന ത​ട​വ്, 448, 506 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഒ​രു വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വ്, 3 (1)(എ​ക്സ്) വ​കു​പ്പ് പ്ര​കാ​രം ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു മാ​സ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി.
2014 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ ആ​യി​ഷ കോം​പ്ല​ക്സി​ൽ പ​രാ​തി​ക്കാ​രി ന​ട​ത്തി വ​രു​ന്ന മ്യൂ​സി​ക് അ​ക്കാ​ഡ​മി റൂ​മി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​യാ​യി​രു​ന്നു. ഈ ​സ​മ​യം സ്ഥ​ല​ത്തേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന മു​ഴു​വ​ൻ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ന്‍റെ മി​നു​ട്സ് ബു​ക്കും മ​റ്റും കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ​രാ​തി​ക്കാ​രി ത​ട​ഞ്ഞു.
ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​കെ അ​ബ്ദു​ള്ള​ക്കു​ട്ടി ഹാ​ജ​രാ​യി.