പൊ​ള്ളാ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു

10:50 PM Feb 18, 2017 | Deepika.com
മു​ക്കം: ത​മി​ഴ് നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. വേ​രം​ക​ട​വ​ത്ത്പ​രേ​ത​നാ​യ മൊ​യ്തീ​ന്‍​കു​ട്ടി​ഹാ​ജി​യു​ടെ മ​ക​ന്‍ വി.​കെ. ഉ​സ​ൻ​കു​ട്ടി (63) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന പി​ക്ക​പ് വാ​ൻ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​ത്തൂ​രി​ലെ ന്യൂ ​ത്വ​ഹൂ​ർ കൂ​ൾ​ബാ​ർ ഉ​ട​മ​യാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അം​ഗ​മാ​യ ഇ​ദ്ദേ​ഹ മ​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കൊ​ടി​യ​ത്തൂ​രി​ൽ നി​ന്ന് കൊ​ടൈ​ക്കാ​നി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ​ത്. വാ​ഹ​നം പൊ​ള്ളാ​ച്ചി​യി​ലെ​ത്തി​യ ഉ​ട​നെ ത​ന്നെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ദീ​ർ​ഘ​കാ​ലം തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ൽ വ്യാ​പാ​രി​യാ​യി​രു​ന്നു. നാ​ല് വ​ർ​ഷം മു​മ്പാ​ണ് കൊ​ടി​യ​ത്തൂ​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ത്.

മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടി​ലെ​ത്തും. ഭാ​ര്യ: പാ​ത്തു​ട്ടി ഇ​ത്ത​ർ മ​ണ്ണി​ൽ. മ​ക്ക​ൾ: സാ​ഹി​റ, നൗ​ഫ​ൽ (മ​ക്ക ), നൗ​ഷാ​ദ് (ഖ​ത്ത​ര്‍), നാ​സ​ർ.