അങ്ങാടിപ്പുറം: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നടന്ന സബ് ജൂണിയർ പെണ്‍കുട്ടികളുടെ ദേശീയ റസലിംഗ് ചാന്പ്യൻഷിപ്പിൽ (70 കിലോ വിഭാഗം) വെള്ളി മെഡൽ കരസ്ഥമാക്കിയ റോസ് മരിയ പരിയാപുരം ഗ്രാമത്തിന്റെ അഭിമാനതാരമായി. ജൂണിൽ തായ്ലന്റിൽ നടക്കുന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിനു മുന്നോടിയായുള്ള നാഷണൽ കോച്ചിംഗ് ക്യാന്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നെറ്റ്ബോളിലും മികവു തെളിയിച്ചിട്ടുള്ള റോസ്മരിയ കഴിഞ്ഞ വർഷം നടന്ന ദേശീയ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കളിച്ചിരുന്നു.
പരിയാപുരം സെന്റ്മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയായ റോസ് മരിയ ഇപ്പോൾ ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലനം നേടുന്നത്. പുതുപ്പറന്പിൽ സജിയുടെയും ബിന്ദുവിന്റെയും മകളാണ്.
റസ്ലിംഗിൽ റോസ് മരിയയ്ക്ക് വെള്ളി
01:15 AM Feb 15, 2017 | Deepika.com