സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ചേ​ർ​ന്ന​ത​ല്ലെന്ന് ബി​നോ​യ് വി​ശ്വം

10:14 PM Feb 13, 2017 | Deepika.com
കോ​ഴി​ക്കോ‌​ട് : രാ​ജ്യ​ത്തെ വി​വി​ധ കാന്പ​സു​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ആ​ൺ- പെ​ൺ ബ​ന്ധ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു തീ​വ്ര വ​ല​തു പ​ക്ഷം ന​ട‌​ത്തു​ന്ന ത​ര​ത്തി​ലു​ള്ള സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം.
കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന എ​ൻ​എ​ഫ്ടി​ഇ ബി​എ​സ്എ​ൻ​എ​ൽ നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സ​ദാ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട‌് എ​ൻ.​വി. സാ​നു​വി​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​നെ അ​നു​കൂ​ലി​ക്കു​ന്നു​ണ്ടൊ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ശേ​ഷി, സം​ഘ​ട​ന ബോ​ധം എ​ന്നി​വ ഗൗ​ര​വ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ​പ​തി​പ്പി​ക്കേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ്യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വ​ഴു​തി വീ​ഴു​ന്ന​ത് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളു​ട‌െ യാ​ഥാ​ർ​ത്ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് വ​ഴി​മാ​റ്റി​കൊ​ണ്ടു പോ​കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ.
മ​റ്റ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്തി കാ​ന്പ​സു​ക​ൾ അ​ട​ക്കി വാ​ഴു​ക​യെ​ന്നു​ള്ള​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. രാ​ഷ്ട്രി​യ ബ​ല​ത്തി​ന്‍റെ​യൊ സാ​മൂ​ഹ്യ ബ​ല​ത്തി​ന്‍റെ​യൊ ഭാ​ഗ​മ​ല്ലാ​ത്ത ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഫാ​ഷി​സ്റ്റ് ശൈ​ലി​യെ​ന്നാ​ണ് വി​ളി​കേ​ണ്ട​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.