കാ​ർ ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

10:14 PM Feb 13, 2017 | Deepika.com
കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. മാ​വൂ​ർ​റോ​ഡി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​മു​ച്ച​യ​ത്തി​ന് എ​തിവശ​ത്താ​യി ഇ​ന്ന​ലെ രാ​വി​ലെ പതി നൊന്നോടെ​യാ​ണ് സം​ഭ​വം.
മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്ന് മാ​വൂ​ർ​റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന കെഎൽ-11-എക്സ്- 7007 ന​ന്പ​ർ സാ​ൻ​ട്രോ കാ​റാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. ബ്രേ​ക്കി​നു പ​ക​രം ആ​ക്സ​ല​റേ​റ്റ​ർ അ​മ​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ കാ​ര​ണം. റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​ന്പി​ന്‍റെ ര​ണ്ട് സൂ​ച​നാ ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്താ​ണ് കാ​ർ ഫു​ട്പാ​ത്തി​ലെത്തിയ​ത്. നി​ര​വ​ധി പേ​ർ ഫു​ട്പാ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
സൂ​ച​നാ ബോ​ർ​ഡി​ന്‍റെ ഉ​രു​ക്കു​കാ​ലി​ൽ കാ​ർ ഇ​ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സമീപത്തെ ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​ട​യു​ടെ മു​ന്നി​ലെ ഫു​ട്പാ​ത്തി​ൽ ക​സേ​ര​യി​ട്ട് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​വും ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പെ​ട്ട​ത്. മു​ൻ​ഭാ​ഗം ത​ക​ർ​ന്ന കാ​ർ ട്രാ​ഫി​ക് പോ​ലീ​സെ​ത്തി നീ​ക്കി.