കോഴിക്കോട്: മേരിക്കുന്ന് പിഎംഒസിയിൽ പ്രവർത്തിക്കുന്ന ജോണ്‍ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കൊതെറപ്പിയിൽ (ജെപിഐ) കൗണ്‍സലിംഗ് ഡിപ്ലോമ കോഴ്സുകൾ ആരംഭിച്ചു. താമരശേരി രൂപത വികാരി ജനറാൾ മോണ്‍. മാത്യു മാവേലി ഉദ്ഘാടനം ചെയ്തു. ജെപിഐ ഡയറക്ടർ ഫാ. കുര്യൻ പുരമഠത്തിൽ അധ്യക്ഷത വഹിച്ചു.
കുടുംബക്കൂട്ടായ്മ താമരശേരി രൂപതാ ഡയറക്ടർ ഫാ. തോമസ് പാറൻകുളങ്ങര, ഫാ. ആന്റണി, ഡോ. വിൻസെന്റ്, ഡോ. സെബാൻ ചെറിപുറത്ത്, ഡോ. അനിൽ കുമാർ, ഇഷ മുഹമ്മദ്, സിസ്റ്റർ പ്രിൻസി എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ശാന്തിതീരം കൗണ്‍സലിംഗ് സെന്റർ ഡയറക്ടർ ഫാ. സെബാൻ ചെറിപുറത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി. പൊതുഅവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037379180.
കൗണ്‍സലിംഗ് ഡിപ്ലോമ കോഴ്സ് തുടങ്ങി
10:14 PM Feb 13, 2017 | Deepika.com