കോഴിക്കോട്: എഐടിയുസി അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് അമർജിത്ത് കൗർ മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി സന്ദർശിച്ചു. ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര സർക്കാർ ഓർഡിനൻസ് ഉടൻ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ അംഗീകരിച്ച ബിൽ കേന്ദ്ര സർക്കാർ മനപൂർവ്വം വൈകിപ്പിക്കുകയാണ്. പുതിയ പദ്ധതി ആരംഭിക്കാനുള്ള ഭൂമിയും തൊഴിലാളികളും ഇവിടെ ഉണ്ട്. തത്പര കക്ഷികളുടെ ശ്രമഫലമായാണ് ഫാക്ടറിയുടെ സ്ഥലംവിൽക്കുന്നത്. ചില ട്രേയ്ഡ് യൂണിയനുകൾ സമരത്തിന്റെ ഭാഗമല്ല.എല്ലാവരും ഒരുമിച്ച് നിന്നാൽ സമരം വിജയിപ്പിക്കാം.-അവർ പറഞ്ഞു. മുൻ മന്ത്രി ബിനോയ് വിശ്വം കൂടെയു ണ്ടായിരുന്നു. സമരക്കാരുമായും അമർജിത്ത് കൗർ സംസാരിച്ചു.
കോംട്രസ്റ്റ് ഭൂമി: ഓർഡിനൻസ് നടപ്പാക്കണമെന്ന്
10:11 PM Feb 13, 2017 | Deepika.com