കോഴിക്കോട്: താമരശേരി രൂപത കെസിവൈഎം സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റിൽ ഷിബു തടത്തിൽ - ഷോണ്‍ പള്ളിക്കമാലിൽ (തോട്ടുമുക്കം) ടീം ഒന്നാം സ്ഥാനം നേടി. ക്രിസ്റ്റി കൊല്ലംകുന്നേൽ - അനൽ തേക്കനാത്ത് (മാവൂർ) ടീം രണ്ടാം സ്ഥാനവും തോമസ് ഓണാട്ട് - അലൻ ഇടക്കളത്തൂർ (പുല്ലൂരാംപാറ), സിജോ തടത്തിൽ - ജിബിൻ വടക്കേൽ (വാലില്ലാപ്പുഴ) ടീമുകൾ മൂന്നാം സ്ഥാനവും നേടി.
പുല്ലൂരാംപാറയിൽ നടന്ന മത്സരത്തിൽ 32 ടീമുകൾ പങ്കെടുത്തു. കെസിവൈഎം രൂപത പ്രസിഡന്റ് കരോൾ കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. തോമസ് പാറൻകുളങ്ങര സമ്മാനദാനം നിർവഹിച്ചു.
കെസിവൈഎം ഷട്ടിൽ ടൂർണമെന്റ്: തോട്ടുമുക്കം ജേതാക്കൾ
10:11 PM Feb 13, 2017 | Deepika.com