തിരുവമ്പാടി: മുക്കം കയ്യിട്ടാ പൊയിലിൽ വിദേശ മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നടത്തിയ സമരത്തിന്റെ വിജയം ജനകീയ കൂട്ടായ്മുടെ ഫലമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി താമരശേരി രൂപത കമ്മിറ്റി.
ജനക്ഷേമകരമായ നിലപാടെടുത്ത ജോർജ്ജ് എം തോമസ് എംഎൽഎയെയും മുക്കം നഗരസഭ യിലെ ജനപ്രതിനിധികളെയും യോഗം അഭിനന്ദിച്ചു. ഫാ. സൈമൺ കിഴക്കേ കുന്നേൽ, കുര്യൻ ചെമ്പനാനി, ജോളി ഉണ്യേപ്പിള്ളിൽ, കെ.സി. ജോസഫ്, ജോസ് കാവിൽ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
കയ്യിട്ടാപൊയിലിലേത് കൂട്ടായ്മയുടെ വിജയം: കെസിബിസി മദ്യ വിരുദ്ധ സമിതി
10:07 PM Feb 12, 2017 | Deepika.com