പേരാമ്പ്ര: റേഷൻ സംവിധാനത്തിലുണ്ടായ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്ന് എഐടിയുസി ചെറുവണ്ണൂർ പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. കെ.സി. മൊയ്തു അധ്യക്ഷത വഹിച്ചു.
പി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ, കെ.പി. വിനോദൻ ,കെ.പി. സത്യൻ, സി.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.സി. മൊയ്തു (പ്രസിഡ ന്റ്) കെ.പി .വിനോദൻ, സി .കെ. പ്രഭാകരൻ (വൈസ് പ്രസിഡന്റ് ) ശശി പൈതോത്ത് (സെക്രട്ടറി) കെ .പി. സത്യൻ, ഉഷമലയിൽ (ജോയിന്റ് സെക്രട്ടറി) പി. ബാലൻ ( ഖജാൻജി ) എന്നിവരെ തെരഞ്ഞെടുത്തു.
റേഷൻ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്
10:07 PM Feb 12, 2017 | Deepika.com