മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മ​ഹോ​ത്സ​വം ഇ​ന്ന് തു​ട​ങ്ങും

10:06 PM Feb 12, 2017 | Deepika.com
കൊ​ണ്ടോ​ട്ടി: മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി​വൈ​ദ്യ​ർ മ​ഹോ​ത്സ​വം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ഇ​ന്ന് തു​ട​ങ്ങും. 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഹോ​ത്സ​വം ടി.​എ.​റ​സാ​ഖ് ന​ഗ​റി(​വൈ​ദ്യ​ർ അ​ക്കാ​ദ​മി)​ൽ വൈ​കുന്നേരം അ​ഞ്ചി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ടി.​കെ.​ഹം​സ അ​ധ്യ​ക്ഷ​നാ​കും.
ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ സി.​കെ.​നാ​ടി​ക്കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പി.​എ.​ന​സീ​റ, എ​ഡി​എം. പി. ​സെ​യ്യി​ദ് അ​ലി, പി.​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​കെ.​സ​മ​ദ്, യു.​കെ. മ​മ്മ​ദി​ശ, പി.​പി.​വാ​സു​ദേ​വ​ൻ, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
വൈ​ദ്യ​ർ കൃ​തി​യു​ടെ ആ​ലാ​പ​നം കെ.​വി.​അ​ബൂ​ട്ടി ന​ട​ത്തും. എ​ന്‍റെ രാ​ജ്യം എ​ന്‍റെ മ​തം എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് വൈ​ദ്യ​ർ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഒ.​എ​ൻ.​വി. അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി എ​ട്ടി​ന് ഗാ​നാ​ർ​ച്ച​ന ന​ട​ക്കും. തു​ട​ർ​ന്ന് അ​മ​ര​ന്പ​ലം ന·​യൂ​ണി​റ്റി​ന്‍റെ അ​ൽ ഫു​സു​ലു കു​ല്ലു​ടു നാ​ട​കം അ​ര​ങ്ങേ​റും.
മ​ഹോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പ​ത്തി​ന് ശീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ തി​രൂ​ർ കേ​ന്ദ്ര​ത്തി​ൽ നാ​ടോ​ടി​പ്പാ​ട്ടി​ന്‍റെ സൗ​ന്ദ​ര്യ ശാ​സ്ത്ര​ത്തെ അ​ധി​ക​രി​ച്ച് ശി​ൽ​പ്പ​ശാ​ല ന​ട​ക്കും.​മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി​യി​ൽ ര​ണ്ടി​ന് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ലാ​മേ​ള​യും ന​ട​ക്കും.