കുറ്റ്യാടി: അക്ബർ കക്കട്ടിൽ സന്തോഷിക്കാനുള്ള മരുന്നായിരുന്നു എന്ന് സാഹിത്യകാരൻ എം.മുകുന്ദൻ.
വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനസ് അസ്വസ്ഥമാകുന്പോൾ ബഷീറിന്റെയും അക്ബറിന്റെയും കൃതികളെയാണ് താൻ ആശ്രയിക്കാറുള്ളത്. എഴുത്തുകാർക്കിടയിൽ ചിരിയുമായി ബന്ധിപ്പിച്ച കണ്ണിയായിരുന്നു അക്ബർ.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. കെ.പി സുരേഷ്, വി.എം ചന്ദ്രൻ, കെ.വി ശശിധരൻ, സി.പി രാജഗോപാലൻ കാരപ്പറ്റ, കെ.പി ഷാജി, വി.പി മൂസ്സ, വി.വി പ്രഭാഖരൻ, എ.വി നസറുദ്ദീൻ, പറന്പത്ത് കുമാരൻ, വി.പി വാസു, വി.രാജൻ മാസ്റ്റർ, ടി.ശങ്കരൻ, വി.പി കാസിം, പ്രജിത്ത്, പി.വി ശ്രീജ, നാസർ കക്കട്ടിൽ, എൻ.വി ചന്ദ്രൻ, ദേവിക ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. അനുസ്മരണ സമിതി നടത്തിയ ജില്ലാതല ചെറുകഥാ മത്സരത്തിൽ അവാർഡ് നേടിയ ഇ.ടി അനുഗ്രഹയ്ക്കുള്ള കാഷ് അവാർഡും ശില്പവും എം.മുകുന്ദൻ സമ്മാനിച്ചു.
അക്ബർ കക്കട്ടിലിനെ അനുസ്മരിച്ചു
10:06 PM Feb 12, 2017 | Deepika.com