കൂരാച്ചുണ്ട്: ദീപിക ഫ്രണ്ട്സ് ക്ലബ്ബ് കൂരാച്ചുണ്ട് യൂണിറ്റ് ദേവാലയ അങ്കണത്തിൽ വാർത്താ ബോർഡ് സ്ഥാപിച്ചു. ഡിഎഫ്സി പ്രവർത്തനങ്ങൾ ഇടവകാംഗങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരി ഫാ. ജോർജ് വെള്ളക്കാകുടി, ഡിഎഫ്സി യൂണിറ്റ് പ്രസിഡന്റ് ബെന്നി എടത്തിൽ, സെക്രട്ടറി സിന്റോ പുത്തൻപുരയ്ക്കൽ, ഭാരവാഹികളായ തങ്കച്ചൻ അന്തിക്കാട്ട്, വിത്സൺ തെരൂപറമ്പിൽ, സോമൻ പനന്താനത്ത്, തോമസ് ആലയ്ക്ക കുന്നേൽ, ജോൺസൺ അരീക്കകുന്നേൽ, ജോജോ വാളാകുളത്ത്, ബെന്നി കൂരാപ്പള്ളിൽ, ജെയിംസ് പൂത്തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ഡിഎഫ്സി വാർത്താ ബോർഡ് സ്ഥാപിച്ചു
10:06 PM Feb 12, 2017 | Deepika.com