കെസിബിസി മദ്യ വിരുദ്ധ സമിതി താമരശേരി രൂപത കമ്മിറ്റിക്കു പുരസ്കാരം
10:04 PM Feb 12, 2017 | Deepika.com
തിരുവമ്പാടി : മികച്ച മദ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ രൂപതയായി താമരശേരിയെ തെരഞ്ഞെടുത്തു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ മറിയാമ്മ ഐക്കര എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡുമാണ് ലഭിച്ചത്. എറണാകുളം പിഒസിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് സമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുരസ്കാരം സമ്മാനിച്ചു. താമരശേരി രൂപത കമ്മറ്റിക്ക് വേണ്ടി ഡയറക്ടർ ഫാ. സൈമൺ കിഴക്കേകുന്നേൽ, പ്രസിഡന്റ് കുര്യൻ ചെമ്പനാനി, സിസ്റ്റർ ആഗ്നസ് ജോസഫ്, എൻ.വി. അബ്രാഹം, പി.വി. ജോൺ, ബാബു വരിക്ക മാക്കൽ, റോയി ജോസ് ,രാജൻ ഉറുബിൽ തുടങ്ങിയവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.