"ഒരുവട്ടം കൂടി ആനയാംകുന്നിലേക്ക് ' ; പൂർവിദ്യാർഥി സംഗമം സൗഹൃദോത്സവമായി

10:04 PM Feb 12, 2017 | Deepika.com
മു​ക്കം: മു​പ്പ​ത്തേ​ഴു വ​ർ​ഷ​ം പി​ന്നി​ടു​ന്ന ആ​ന​യാം​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നിന്ന് പ​ല വ​ർ​ഷ​ങ്ങ​ളി​ലാ​യി പ​ഠി​ച്ചി​റ​ങ്ങി​യവർ ഒ​ത്തു​കൂ​ടി. ’ഒ​രു വ​ട്ടം കൂ​ടി ആ​ന​യാം​കു​ന്നി​ലേ​ക്ക് ’ എ​ന്ന പേ​രി​ൽ ന​ട​ന്ന പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഗ​മം സൗ​ഹൃ​ദോ​ത്സ​വ​മാ​യി. പ​ഴ​യ ക്ലാ​സ് മു​റി​ക​ളി​ൽ കു​ടും​ബ​സ​മേ​തം ഒ​രു​മി​ച്ചി​രു​ന്നവർക്ക് പ​ഴ​യ ക്ലാ​സ് അ​ധ്യാ​പ​ക​ർ ക്ളാസെടുത്തു.
രാ​വി​ലെ സാം​സ്ക്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്. സി​നി​മാ താ​രം മാ​മു​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എം.​ടി. സെ​യ്ത് ഫ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര​ശേരി ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് പൂ​ർ​വ്വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. മാ​നേ​ജ​ർ വി.​ഇ. മോ​യി​മോ​ൻ ഹാ​ജി ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു വാ​ങ്ങി​യ ആ​ദ്യ എ​സ്എ​സ്എ​ൽ​സി. വി​ദ്യാ​ർ​ഥി​യെ ആ​ദ​രി​ച്ചു. സ​ർ​വ്വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്നവ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​മീ​ല ആ​ദ​രി​ച്ചു. സ്കൂളി​ലെ ആ​ദ്യ വി​ദ്യാ​ർ​ഥി വി.​എ​ൻ. കു​ഞ്ഞാ​ലി​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ സി.​കെ. കാ​സിം ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ ത​യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്ലോ​ക്ക് മെ​ംബ​ർ വി.​എ​ൻ. ശു​ഹൈ​ബ് ഉ​പ​ഹാ​രം ന​ൽ​കി. വൃ​ക്ക​രോ​ഗി​യാ​യ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി ബി​ജേ​ഷി​ന് മ​ജീ​ദ് റോ​യ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.
സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, പി. ​പ​ത്മാ​വ​തി, സ​മാ​ൻ ചാ​ലൂ​ളി, കെ. ​പി. ബി​നു, കെ.​സി.​നൗ​ഷാ​ദ്, പി.​ശോ​ഭ, യൂ​ന​സ് പു​ത്ത​ല​ത്ത്, എ.​പി മു​ര​ളീ​ധ​ര​ൻ, അ​മൃ​ത​രാ​ജു, സാ​ദി​ഖ് കു​റ്റി​പ്പ​റ​മ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ച്ച​ക്ക് ശേ​ഷം ടീം ​ഇ​ൻ കോ​മ​ഡി ന​ഗ​ർ അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഷോ​യും ന​ട​ന്നു.