കുറ്റ്യാടി: മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തി.
ദിവ്യബലിയെ തുടർന്ന് ദേവാലയത്തോട് ചേർന്ന് പുതുതായി രൂപകല്പന ചെയ്ത കുരിശടിയുടെ വെഞ്ചരിപ്പും തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠയും ബിഷപ് നിർവഹിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന കോർപറേറ്റ് മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ.
സമാപനദിവസമായ ഞായറാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ്മ, സെമിത്തേരി സന്ദർശനം, വൈകുന്നേരം നാലിന് ദിവ്യബലി
മരുതോങ്കര ഫൊറോന പള്ളി തിരുനാളിനു കൊടിയേറി
01:08 AM Feb 10, 2017 | Deepika.com