പേ​രാ​ന്പ്ര മേ​ഖ​ല​യി​ൽ ഇ​ന്ന​ലെയും അ​ക്ര​മം

01:08 AM Feb 10, 2017 | Deepika.com
പേ​രാ​മ്പ്ര: പേ​രാ​ന്പ്ര മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും അ​ക്ര​മം. പേ​രാ​മ്പ്ര ക​ല്ലോ​ട് പാ​റാ​ട്ടു​പാ​റ​യി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​ജ്ഞാ​ത​ർ ക​ത്തി​ച്ച ു. ഡി​വൈ​എ​ഫ്ഐ നി​ർ​മ്മി​ച്ച കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ക​ത്തി​ച്ചത്.
മൂ​ന്നാ​ഴ്ച മു​മ്പ് ഇ​വി​ടെ ഡി​വൈ​എ​ഫ്ഐ യു​ടെ സ്തൂ​പ​ം ത​ക​ർ​ത്തിരു​ന്നു. തു​ട​ർ​ന്നു ബി​ജെ​പി ക​ല്ലോ​ട് സ്ഥാ​പി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ത​ക​ർ​ത്തു. ഇ​ത് പു​ന​ർ നി​ർ​മ്മി​ക്കാ​ൻ പോ​ലീ​സ് അനുവദിച്ചില്ല. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം എ​ര​വ​ട്ടൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സ്ഥാ​പി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ലോ​റി ഇ​ടി​പ്പി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​മു​ണ്ടാ​യി.
അ​ടു​ത്ത ദി​വ​സം രാ​ത്രി പോ​ലീ​സ് കാ​വ​ലി​ൽ ​ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഡി​വൈ​എ​ഫ്ഐ പു​ന​ർ​ നി​ർ​മി​ച്ചു. തു​ട​ർ​ന്നു തൊ​ട്ട​ടു​ത്ത് ആ​വ​ള മാ​ന​വ​യി​ൽ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ളും പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പോ​ലീ​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പു​ന​യ​വും നി​ഷ്ക്രി​യ​ത്വ​വു​മാ​ണ് അ​ക്ര​മ പ​ര​മ്പ​ര തുടരാൻ കാരണം എന്നാണ് ആ​രോ​പ​ണം .
സ​മാ​ധാ​നം പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​ൽ സി​പി​എ​ം തി​ക​ഞ്ഞ ഉ​ദാ​സീ​നത പു​ല​ർ​ത്തു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മുണ്ട്.