നാദാപുരം: കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും അതിക്രമത്തിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ജനതാദൾ- യു ആവശ്യപ്പെട്ടു.
നരിപ്പറ്റ പഞ്ചായത്തിലെ പുളിയംപാറ, തരിപ്പമല, കാപ്പി മല എന്നിവിടങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചിരുന്നു. വന്യമൃഗശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡന്റ് പി.എം നാണു അധ്യക്ഷത വഹിച്ചു.
എം.പി. വിജയൻ ,ഒ.കെ. തൂണേരി ,ഇ.കെ. കുഞ്ഞിക്കണ്ണൻ, എം. ബാബുരാജ്, ടി.കെ.രാഘവൻ അടിയോടി ,വത്സരാജ് മണലാട്ട്െ, കെ. നാരായണൻ പി.പി. ചന്ദ്രൻ, കെ.സി. വിനയൻ, എം.പി. നിർമ്മല എന്നിവർ പ്രസംഗിച്ചു.
നഷ്ടപരിഹാരം നൽകണമെന്ന്
01:17 AM Feb 09, 2017 | Deepika.com