കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് സംയോജിത കയർ വ്യവസായ സഹകരണ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ കരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റിയാവശ്യപ്പെട്ടു.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സൊസൈറ്റിയിൽ ഭരണ സമിതിയുടെ ഗ്രൂപ്പ് വഴക്ക് മൂലം പ്രവർത്തനം നിലയ്ക്കുകയായിരുന്നു. എ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞപ്പൻ, പി.ടി. തോമസ്, വിനു, കുട്ട്യാലി എന്നിവർ പ്രസംഗിച്ചു.
കല്ലാനോട് കയർ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന്
01:17 AM Feb 09, 2017 | Deepika.com