സ്വ​കാ​ര്യ മൊ​ബൈ​ൽ ട​വ​റി​ന്‍റെ ജ​ന​റേ​റ്റ​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി

01:17 AM Feb 09, 2017 | Deepika.com
നാ​ദാ​പു​രം: ചെ​ക്യാ​ട് പു​ളി​യാ​വി​ൽ ക​ണി​യാ​ങ്ക​ണ്ടി പാ​റ​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ മൊ​ബൈ​ൽ ട​വ​റി​ന്‍റെ ജ​ന​റേ​റ്റ​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. സാ​ങ്കേ​തി​ക ത​ക​രാ​റ് കാ​ര​ണം കു​റ​ച്ച് നാ​ളാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ മാ​റ്റി​യി​ട്ട ജ​ന​റേ​റ്റ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​ത്.​സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധി​കൃ​ത​ർ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ട​വ​റി​ന് ചു​റ്റു​മു​ള​ള ക​ന്പി​വേ​ലി​യോ ഗെ​യി​റ്റോ ത​ക​ർ​ക്കാ​തെ ജ​ന​റേ​റ്റ​ർ കാ​ണാ​താ​യ​ത് ദു​രൂ​ഹ​ത​യു​ള​ള​താ​യി സം​ശ​യി​ക്കു​ന്നു. പ​ത്ത് പേ​രു​ടെയെങ്കിലും സ​ഹാ​യ​മി​ല്ലാ​തെ ജ​ന​റേ​റ്റ​ർ മോ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം. എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് ജ​ന​റേ​റ്റ​ർ.​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.