മുക്കം: മണാശേരി കെഎംസിടി മെഡിക്കൽ കോളജിന് സമീപത്തെ റബർ തോട്ടത്തൽ വൻ തീപ്പിടുത്തം. ഉണങ്ങിക്കിടന്ന കാടിനാണ് തീപിടിച്ചത്. അനേകം റബർ മരങ്ങൾ നശിച്ചിട്ടുണ്ട്.
മുക്കം ഫയർ സ്റ്റേറഷനിലെ ഫയർമാൻ രാജേഷിന്റെ നേതൃത്വത്തിൽ, സാദ് അഹമ്മദ്, വിജീഷ് കുമാർ,ഫാസിൽ അലി, വിപിൻ എന്നിവരടങ്ങുന്ന ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
വിദ്യാർഥികളും നാട്ടുകാരും തീ പടരാതിരിക്കാൻ ശ്രമം നടത്തിയത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സഹായകമായി.
വയലിന് തീ പിടിച്ചു
കോഴിക്കോട്: രാമനാട്ടുകരയിൽ കിൻഫ്രയുടെ അധീനതയിലുള്ള വയലിലെ പുല്ലിന് തീ പിടിച്ച് രണ്ടര ഏക്കറോളംവയൽ കത്തിയമർന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വയലിലെ പുല്ലിന് തീ പടർന്നു പിടിച്ചത്.
മീഞ്ചന്ത അഗ്നി ശമന കേന്ദ്രത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ അജിത്ത് കുമാർ പനോത്ത്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ് കുമാർ,ലീഡിംഗ് ഫയർമാൻ ബിജു പ്രസാദ്,പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീഅണച്ചു.
പുല്ലിന് തീ പിടിച്ചു
കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപം പുല്ലിന് തീ പിടിച്ച് ഒരു കിലോമീറ്ററോളം ചുറ്റളവിൽ തീ ആളി പടർന്നു. റെയിൽവേ പാളത്തോടു ചേർന്നാണ് തീ പിടിച്ചത്.
തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഏഴോടുകകൂടിയായിരുന്നു സംഭവം.
കെഎംസിടി മെഡി. കോളജിനു സമീപത്തെ റബർ തോട്ടത്തിൽ വൻ തീപ്പിടുത്തം
01:16 AM Feb 09, 2017 | Deepika.com