നാദാപുരം: ഷാർജയിലെ ഐ മാളിൽ നിന്ന് ഷോപ്പിംഗ് കൂപ്പണിൽ ബംബർ സമ്മാനം നാദാപുരം സ്വദേശിക്ക്. കുമ്മങ്കോട് ചെറുവാൻ കണ്ടി മഹമൂദ് ഹാജിയുടെ മകൻ സുഹൈൽ നാണ് ഭാഗ്യ കടാക്ഷം. 30 ലക്ഷത്തോളം വില വരുന്ന ഷെവർലറ്റ് കാമറോ എന്ന സ്പോർട്സ് കാറാണ് സുഹൈലിനെ തേടിയെത്തിയത്.
ഷാർജ ഐ മാളിൽ നിന്ന് പർച്ചേസ് നടത്തിയപ്പോൾ കിട്ടിയ കൂപ്പണുകൾ കുടുംബത്തിലെ പലരുടെയും പേരുകൾ കുറിച്ചാണ് സുഹൈൽ നിക്ഷേപിച്ചത് .
പിതാവിന്റെ ജേഷ്ഠന്റെ പുത്രി സൗദയുടെ പേരിൽ നിക്ഷേപിച്ച കൂപ്പണാണ് ബംബർ സമ്മാനം. നാട്ടിലായിരുന്ന സൗദ നേരിട്ട് എത്തിയതോടെയാണ്് കാർ ലഭ്യമായത്.
ഷാർജ ഷോപ്പിംഗ് മാളിൽ നിന്ന് ബംബർ സമ്മാനം നാദാപുരം സ്വദേശിക്ക്
01:16 AM Feb 09, 2017 | Deepika.com