കൂരാച്ചുണ്ട്: ഗ്രാപഞ്ചായത്തിന്റെ 2017 മുതൽ 2022 വരെയുള്ള പതിമൂന്നാം പഞ്ചവത്സര പദ്ധതിയും, 2017-18 വാർഷിക പദ്ധതിയും തയ്യാറാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ സമിതിയുടെയും വർക്കിംഗ് ഗ്രൂപ്പുകളുടെയും യോഗം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.കെ അമ്മദ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതാ ചന്ദ്രൻ ,ബ്ലോക്ക് മെംബർ എൻ.ജെ. മാണി, സിനി ജിനോ, ആൻഡ്രൂസ് കട്ടിക്കാന, ജോസ് ചെരിയൻ, ബിജു മാണി, റംല മജീദ്, ഷക്കീന കുഞ്ഞുമോൻ, സരീഷ് ഹരിദാസ്, ഓമന രവീന്ദ്രൻ, അഗസ്റ്റിൻ കാരക്കട, വി.ജെ. സണ്ണി, വി.എസ്. ഹമീദ്, ഷിബു കട്ടയ്ക്കൽ, ജോൺസൺ എട്ടിയിൽ, വിത്സൺ പാത്തിച്ചാലി എ.എസ്. ജെയ്സൺ, ജെ.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
01:16 AM Feb 09, 2017 | Deepika.com