കോഴിക്കോട്: വാണിജ്യ കേന്ദ്രമായ എസ്എം സ്ട്രീറ്റ്, കോർട്ട് റോഡ് എന്നീ റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി നന്നാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി എസ്എം സ്ട്രീറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.കെ വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം റഫീഖ്, കെ.സുധ, മേച്ചേരി ബാബുരാജ്, പ്രേമരാജ്, വരുൺ ഭാസ്ക്കർ, കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു. ഇ.വി ഇക്ബാലിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ പി.നാരായണൻ സ്വാഗതവും പി.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
‘എസ്എം സ്ട്രീറ്റ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം’
01:13 AM Feb 09, 2017 | Deepika.com