കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ന് ഇ-​പേമെ​ന്‍റ് സം​വി​ധാ​നം

01:13 AM Feb 09, 2017 | Deepika.com
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​സ്തു നി​കു​തി, കെ​ട്ടി​ട നി​കു​തി എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​ന് ഇ-​പേമെ​ന്‍റ് സംവിധാനം.
ഉ‌​ട​മ​സ്ഥാ​വ​കാ​ശ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ഡൗ​ൺ ലോ​ഡ് ചെ​യ്യാ​ൻtax.lsgkerala.gov.inഎ​ന്ന വൈ​ബ് സൈ​റ്റി​ലാണ് സൗകര്യം. ഇ​തോ​ടെ വ​സ്തു നി​കു​തി അ​ട​യ്ക്കു​ന്ന​തി​നും, ഉ​ട​മ​സ്ഥാ​വ​കാ​ശ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും നി​കു​തി​ദാ​യ​ക​ർ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പോ​കേ​ണ്ട​തി​ല്ല. ഉ​ട​മ​സ്ഥാ​വ​കാ​ശ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ​യും ന​ല്കേ​ണ്ട​തി​ല്ല.
നി​കു​തി​ദാ​യ​ക​ർ​ക്ക് മേ​ൽ​പ്പറ​ഞ്ഞ വെ​ബ്സൈ​റ്റി​ലൂ​ടെ ന്യൂ ​യൂ​സ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖാ​ന്തി​രം നി​കു​തി അ​ട​യ്ക്കാ​ം. ര​സീ​തി വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ം.
ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ജ​ന​ന മ​ര​ണ​ങ്ങ​ളു​ടെ​യും വി​വാ​ഹ​ങ്ങ​ളു​ടെ​യും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും www. cr.isg kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭിക്കും.
ഓ​ൺ​ലൈ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന എ​ല്ലാ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.