ടി.കെ ഇന്പിച്ചമ്മദ് ഹാജിക്ക് സ്വീകരണം നൽകി
01:13 AM Feb 09, 2017 | Deepika.com
പുതുപ്പാടി: എസ് വൈഎസ് സംസ്ഥാന കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി.കെ.ഇന്പിച്ച്യമ്മദ് ഹാജിക്ക് എസ് വൈഎസ് എലിക്കാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കൈതപ്പൊയിലിൽ നടന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാഖവി അൽ ഹൈത്തമി അധ്യക്ഷത വഹിച്ചു. ബാവ ജീറാനി, സി.പി.സി. മുഹമ്മദ് ഹാജി, പി.കെ. മുഹമ്മദ്, എ.പി. ഹംസ, മൂസ പള്ളിപ്പാടൂർ, ഇ.കെ. സുലൈമാൻ, നെല്ലിക്കുഴി അബ്ദുല്ല, കെ.പി, സ്വാലിഹ്. കെ.കെ. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.