കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

01:13 AM Feb 09, 2017 | Deepika.com
വ​ട​ക​ര: മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു​പേ​ർ വ​ട​ക​ര​യി​ൽ പി​ടി​യി​ൽ. വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി മു​ത്ത​ലി​ബ്, കു​ന്നു​മ്മ​ക്ക​ര​യി​ലെ സ​ക്ക​റി​യ എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി​യു​ടെ സ്പെ​ഷൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.
പു​തി​യസ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് നി​ന്നു സ​ക്ക​റി​യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് മു​ത്ത​ലി​ബ് വ​ല​യി​ലാ​യ​ത്. ഇ​യാ​ളാ​ണ് വി​ത​ര​ണ​ത്തി​നു പ​ണം ന​ൽ​കി​യ​തെ​ന്ന് സ​ക്ക​റി​യ മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ത്ത​ലി​ബി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ണം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മു​ന്പു കു​ഴ​ൽ​പ്പ​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് മു​ത്ത​ലി​ബ്. അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണം ല​ഭി​ക്കേ​ണ്ട​വ​രു​ടെ പേ​ര​ട​ങ്ങി​യ ലി​സ്റ്റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.