ജൈ​വ​കൃ​ഷി മാതൃകയുമായി ക്ഷേ​ത്രക​മ്മിറ്റി

01:12 AM Feb 09, 2017 | Deepika.com
കു​റ്റ്യാ​ടി: ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ൽ മാ​തൃ​ക​യാ​യി വേ​ളം ഒ​ളോ​ടി​ത്താ​ഴ പാ​ല​യു​ള്ള പ​റ​മ്പ​ത്ത് ശ്രീ​കു​ട്ടി​ച്ചാ​ത്ത​ൻ ഭ​ഗ​വ​തി ക്ഷേ​ത്രം.
ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ വേ​റി​ട്ട വി​ജ​യ​മാ​തൃ​ക​യാകു കയാണ് ക്ഷേ​ത്ര​ക്ക​മ്മ​റ്റിയുടെ കൃഷി. . ക​ഴി​ഞ്ഞ വ​ർ​ഷം ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ വ​ച്ച് വാ​ഴ​ക്ക​ന്നു​ക​ളും കൃ​ഷി​രീ​തി വി​വ​രിക്കുന്ന ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. വാ​ഴ​ക്ക​ന്നു​ക​ൾ സ്വീ​ക​രി​ച്ച​വ​ർ എ​ല്ലാം സം​ഘ​കൃ​ഷി​യി​ലൂ​ടെ അ​വ ന​ന്നാ​യി ന​ട്ടു​വ​ള​ർ​ത്തു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ ഉത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റ ദി​വ​സം ത​ന്നെ പാ​ക​മാ​യ കു​ല​ക​ളു​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി.
ഭ​ക്ത​ജ​ന​ങ്ങ​ൾ ഉ​ത്പ്പാ​ദി​പ്പി​ച്ച നൂ​റു ക​ണ​ക്കി​ന് കാ​ഴ്ച​കു​ല​ക​ളാ​ണ് കൊ​ടി​യേ​റ്റ ദി​വ​സം തി​രു​മു​മ്പി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. കു​ന്നു​മ്മ​ൽ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് കു​ല​ക​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന സൗ​ഹൃ​ദ സം​ഗ​മം ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​പി. ഷി​ബി​ൻ ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. മ​നോ​ജ​ൻ, എ.​കെ. ലീ​ല, കെ.​സി. സി​ത്താ​ര ,വി.​പി. അ​ബു​ലൈ​സ്, പി. ​ക​രു​ണാ​ക​ര കു​റു​പ്പ് ,കെ.​സി. ബാ​ബു, വി.​പി. ക​ണ്ണ​ൻ, പി.​പി. അ​ശോ​ക​ൻ, സി.​കെ. ബാ​ബു, എ.​കെ. അ​ശോ​ക​ൻ, ടി. ​ശ്രീ​ധ​ര​ൻ, എം.​എം. ദാ​സ​ൻ, സി. ​അ​നീ​ഷ്, വി.​പി. ബൈ​ജു, ടി.​വി.ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.