കൂടരഞ്ഞി: കക്കാടംപൊയിൽ നിവാസികളുടെ ദീർഘകാലാവശ്യമായിരുന്ന മൃഗാശുപത്രിക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്നും 64 ലക്ഷം രൂപ അനുവദിച്ചു. സെന്റ് മേരീസ് ദേവാലയം സൗജന്യമായി നല്കിയ സ്ഥലത്താണ് മൃഗാശുപത്രി നിർമ്മിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു മൃഗാശുപത്രിയുടെ പൂർത്തീകരണം. പദ്ധതിക്കായുള്ള മുഴുവൻ തുകയ്ക്കും ഭരണാനുമതി ലഭിച്ചതായും എൻജിനിയറിംഗ് വിഭാഗത്തിന്റെ ഇടപെടൽ കൂടി പൂർത്തിയാക്കി എത്രയും വേഗം പദ്ധതി യഥാർത്ഥ്യമാക്കുമെന്നും വാർഡ് മെംബർ കെ. എസ് അരുൺ കുമാർ വ്യക്തമാക്കി.
കക്കാടംപൊയിൽ മൃഗാശുപത്രിക്ക് 64 ലക്ഷം അനുവദിച്ചു
01:12 AM Feb 09, 2017 | Deepika.com